ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറൊപ്പിട്ട് ഖത്തര്‍ പെട്രോളിയം

QP Enters Agreement for Korean Shipyard Capacity

ദോഹ: പ്രകൃതി വാതകം കടത്തുന്നതിനുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറൊപ്പിട്ട് ഖത്തര്‍ പെട്രോളിയം. കൊറിയയില്‍ ഇന്ന് മൂന്ന് കരാറുകളാണ് ഇതിനായി ഒപ്പിട്ടത്. നോര്‍ത്ത് ഫീല്‍ഡിലും അമേരിക്കയിലും വികസിപ്പിക്കുന്ന വാതക പാടകങ്ങള്‍ക്ക് ഉള്‍പ്പെടെ വേണ്ടിയുള്ളതാണ് കപ്പലുകള്‍.

കൊറിയന്‍ റിപബ്ലിക്കിലെ മൂന്ന് വമ്പന്‍ കപ്പല്‍ നിര്‍മാണ കമ്പനികളായ ദൈവൂ ഷിപ്പിങ് ആന്റ് മറൈന്‍ എന്‍ജിനീയറിങ്, ഹയുണ്ടായി ഹെവി ഇന്‍ഡസ്ട്രീസ്, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയുടെ നിര്‍മാണ ശേഷിയുടെ വലിയൊരു ഭാഗം 2027 വരെ ഖത്തറിനായി വിനിയോഗിക്കും. ലോകത്തെ എല്‍എന്‍ജി കപ്പല്‍ നിര്‍മാണ ശേഷിയുടെ 60 ശതമാനമാണ് 2027വരെ ഖത്തറിന് വേണ്ടി വിനിയോഗിക്കപ്പെടുക. നൂറിലേറെ കപ്പലുകള്‍ പുതുതായി ഖത്തറിന് വേണ്ടി നിര്‍മിക്കും.

ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം സിഇഒയുമായ സഅദ് ശെരിദ അല്‍ കഅബി, കൊറിയന്‍ റിപബ്ലിക് വ്യാപാര വ്യവസായ മന്ത്രി സുങ് യുന്‍ മോ ഉള്‍പ്പെടെയുള്ളവര്‍ വെര്‍ച്വല്‍ കരാറൊപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.