Wednesday, November 30, 2022
HomeNewsfeedഖത്തറിലെ ഡ്രൈവ്ത്രൂ കോവിഡ് ടെസ്റ്റിങ് സെന്ററുകളുടെ സമയത്തില്‍ മാറ്റം

ഖത്തറിലെ ഡ്രൈവ്ത്രൂ കോവിഡ് ടെസ്റ്റിങ് സെന്ററുകളുടെ സമയത്തില്‍ മാറ്റം

ദോഹ: ഖത്തറിലെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. വൈകീട്ട് 4 മുതല്‍ 11 മണിവരെയാണ് പുതിയ സമയം. രാത്രി 10 വരെ പ്രവേശിക്കാം. വേനല്‍ച്ചൂട് പരിഗണിച്ചാണ് ജൂണ്‍ 18 മുതല്‍ സമയത്തില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് സമയത്തില്‍ മാറ്റം വരുത്തിയത്. ഇതിനകം 2,39,765 പേര്‍ കോവിഡ് പരിശോധന നടത്തിയതായും പിഎച്ച്‌സിസി അറിയിച്ചു.

 

Most Popular