ദോഹ: ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സംഘാടനത്തിന്റെ സ്മരണയ്ക്കായി ഖത്തര്‍ പോസ്റ്റ് രണ്ടു പ്രത്യേക സ്റ്റാംപുകള്‍ പുറത്തിറക്കി. 2019 ഡിസംബര്‍ 11 മുതല്‍ 21 വരെ ഖത്തറില്‍ നടന്ന ചാംപ്യന്‍ഷിപ്പ് വന്‍വിജയമായിരുന്നു.
5 ഖത്തര്‍ റിയാലാണ് സ്റ്റാംപിന്റെ വില. പ്രത്യേക എന്‍വലപ്പിന് 12 റിയാല്‍ ല്‍കണം. 30,000 സ്റ്റാംപുകളും 1000 എന്‍വലപ്പുകളുമാണ് ഖത്തര്‍ പോസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. ഖത്തര്‍ പോസ്റ്റ് ആസ്ഥാനത്തും എല്ലാ പോസ്‌റ്റോഫിസ് ബ്രാഞ്ചുകളിലും ഇവ ലഭിക്കും.