ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എല്ലാ വര്‍ഷവും റമദാനില്‍ നടത്തി വരാറുളള ക്യുഎല്‍എസ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഇത്തവണ 600ല്‍ പരം പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു. മുതിര്‍ന്നവര്‍ക്കായി ജനറല്‍ കാറ്റഗറിയില്‍ സൂറത്ത് അല്‍ കഹഫ്, കുട്ടികള്‍ക്കായി സൂറത്തു റൂം മലയാളത്തിലും ഇംഗ്ലീഷിലും എഴുതാവുന്ന രീതിയില്‍ 3 തലങ്ങളിലായിരുന്നു പരീക്ഷ നടന്നത്.
പരീക്ഷ കണ്ട്രോളര് ഇസ്മായില്‍ അഷ്റഫ്, സിലബസ് ഇന്‍ചാര്‍ജ് മുഹമ്മദ് അന്‍വര്‍, കണ്‍വീനര്‍ മഹറൂഫ് മാട്ടൂല്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ മൊയ്തീന്‍ശാ, റജിസ്ട്രേഷന് & പബ്ളിസിറ്റി ഫഹ്സീര്‍ റഹ്മാന് റഫീക്ക് കാരാട്, മുഹമ്മദലി ഒറ്റപ്പാലം, ഹാരിസ് പി, ഷമീര്‍ ടി.കെ എക്സാം പ്ളാറ്റ്ഫോം സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ അജ്മല്‍, മുന്‍സിര്‍, നജീബ് അബൂബക്കര്‍, അബ്ദുല്‍ ഹാദി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
വിജയികള്‍ക്കുള്ള സമ്മാനം ഉടന്‍ വിതരണം ചെയ്യുമെന്ന് ക്യുഎല്‍എസ് വിങ് ചെയര്മാന് സാലിംമദനി അറിയിച്ചു.