ദോഹ: ഖത്തറിൽ മെട്രോ വാരാന്ത്യ സർവീസുകൾ നാളെ മുതൽ ആരംഭിക്കും. 30 ശതമാനം ശേഷിയിലാണ് മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കുന്നത്. നാളെ മുതല്‍ വാരാന്ത്യങ്ങളിൽ മെട്രോ, മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ഇളവുകൾ ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്.