Wednesday, January 26, 2022
HomeNewsfeedലോക മല്‍സരാധിഷ്ഠിത റാങ്കിങില്‍ ഖത്തര്‍ 17-ാമത്

ലോക മല്‍സരാധിഷ്ഠിത റാങ്കിങില്‍ ഖത്തര്‍ 17-ാമത്

ദോഹ: ലോക മല്‍സരാധിഷ്ഠിത ഇയര്‍ബുക്കില്‍ ഖത്തറിന് 17-ാം സ്ഥാനം. സ്വിറ്റസര്‍ലന്റിന്റെ ഇന്റര്‍നാഷനല്‍ ഇന്‍സറ്റിറ്റിയൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്(ഐഎംഡി) തയ്യാറാക്കിയ 64 വികസിത രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ 17-ാമത് എത്തിയത്.

ഐഎംഡിക്ക് നല്‍കിയ ദേശീയ സ്ഥിതിവിവര പട്ടിക, ഖത്തര്‍ സാമ്പത്തിക മല്‍സരാധിഷ്ഠിത സാഹചര്യത്തെക്കുറിച്ച് ബിസിനസ് മാനേജര്‍മാരില്‍ നിന്നുള്ള സാംപിള്‍ സര്‍വേ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

സാമ്പത്തിക പ്രകടനം(11-ാം റാങ്ക്), സര്‍ക്കാര്‍ കാര്യക്ഷമത(6-ാം റാങ്ക്), ബിസിനസ് കാര്യക്ഷമത(15-ാം റാങ്ക്) തുടങ്ങിയ മേഖലകളാണ് ഖത്തറിനെ മുന്നിലെത്തിച്ചത്. അടിസ്ഥാനസൗകര്യത്തില്‍ 40-ാമത് ആണ് ഖത്തറിന്റെ റാങ്കിങ്.

തൊഴിലില്ലായ്മാ നിരക്ക്, വിലക്കയറ്റം, സര്‍ക്കാര്‍ ബജറ്റ് സര്‍പ്ലസിന്റെ ഉയര്‍ന്ന ശതമാനം തുടങ്ങിയവയില്‍ ഖത്തര്‍ നേടിയ ഒന്നാം റാങ്ക് പട്ടികയില്‍ മുന്നിലെത്തുന്നതിനെ സ്വധീനിച്ചിട്ടുണ്ട്. ഗ്രോസ് ഫിക്‌സഡ് കാപിറ്റല്‍ ഇന്‍ഫര്‍മേഷനിലും സെന്‍ട്രല്‍ ബാങ്ക് പോളിസിയിലും ഖത്തറിന് രണ്ടാം റാങ്കുണ്ട്. സുതാര്യതയിലും നവസംരഭങ്ങളിലും മൂന്നാമതാണ് ഖത്തര്‍.

സറ്റാര്‍ട്ടപ്പ് നടപടിക്രമങ്ങള്‍(54-ാം റാങ്ക്), ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സാന്ദ്രത(63-ാം റാങ്ക്), പുനരുപയോഗ ഊര്‍ജം(64-ാം റാങ്ക്) തുടങ്ങിയവയാണ് റാങ്കിങില്‍ ഖത്തറിനെ ദോഷകരമായി ബാധിച്ചത്.
ALSO WATCH

Most Popular