Monday, November 29, 2021
HomeNewsfeedകോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്

കോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്

ദോഹ: കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെടുത്ത രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഖത്തര്‍. കോവിഡ് വാക്‌സിനേഷന്‍ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ഓണ്‍ലൈന്‍ പബ്ലിക്കേഷനായ ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റയുടെ ഏറ്റവും പുതിയ സ്ഥിതി വവരപ്രകാരമാണിത്.

10 ലക്ഷത്തില്‍ കൂടുതല്‍ ജനങ്ങളുള്ള രാജ്യങ്ങളില്‍ പൂര്‍ണമായും വാക്‌സിനെടുത്തവരുടെ ശതമാനം നോക്കിയാല്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഖത്തര്‍.

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80.1 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനും 69.9 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. 12 വയസ്സിനും അതിനു മുകളിലുമുള്ള 92.3 ശതമാനം പേര്‍ ഇതിനകം ഒരു ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്.
ALSO WATCH

Most Popular