ദോഹ: ഡിജിറ്റല്‍ മേഖലയിലെ വികസനത്തില്‍ മേഖലയിലെ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന രാജ്യമായി ഖത്തര്‍. ഇന്റര്‍നെറ്റ് റെഡിനസ്, നയപരമായ പിന്തുണ, പുതിയ സാങ്കേതിക വിദ്യകളുടെ സ്വാംശീകരണം എന്നിവയില്‍ ലോകത്ത് തന്നെ മുന്‍നിരയില്‍ നില്ക്കുന്ന രാജ്യമാണ് ഖത്തറെന്ന് ദി എക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ പഠനത്തില്‍ പറയുന്നു.
ഓവറോള്‍ റാങ്കിങില്‍ ഖത്തര്‍ മേഖലയില്‍ രണ്ടാമതും ലോകത്ത് 28ാം സ്ഥാനത്തുമാണ്. 24ാം സ്ഥാനത്തുള്ള കുവൈത്ത് മാത്രമാണ് മേഖലയില്‍ ഖത്തറിന് മുന്നില്‍ നില്ക്കുന്ന രാജ്യം. യുഎഇ(38), ബഹ്റൈന്‍(410, സൗദി അറേബ്യ(43) എന്നിവ ഖത്തറിന് വളരെ പിറകിലാണ്.
Qatar ranks at top in world Internet readiness index