ഒമാനെതിരായ നാടകീയ വിജയത്തോടെ ഖത്തര്‍ ക്വാര്‍ട്ടറില്‍

qatar vs oman fifa arab cup

ദോഹ: ഒമാനെതിരായ ത്രസിപ്പിക്കുന്ന വിജയത്തോടെ ഖത്തര്‍ ഫിഫ അറബ് കപ്പ് ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എയില്‍ നിന്ന് ആദ്യമായി ക്വാര്‍ട്ടറിലേക്ക് കടന്ന ട്രീമായി ഖത്തര്‍. വെള്ളിയാഴ്ച്ച വൈകുന്നേരം എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ ജയിച്ചത്. ഇന്‍ജുറി ടൈമിലാണ് ഖത്തറിന്റെ വിജയഗോള്‍ പിറന്നത്.

32ാം മിനിറ്റില്‍ സൂപ്പര്‍ താരം അക്രം അഫീഫിന്റെ പെനല്‍റ്റിയിലൂടെ ഖത്തറാണ് ലീഡ് നേടിയത്. ഗോള്‍ലൈനു സമീപം വച്ച് അഫീഫിനെ ഒമാന്‍ താരം അല്‍ ഖമീസി ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ഒമാന്‍ 74ാം മിനിറ്റില്‍ സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ഖാലിദ് അല്‍ ഹാജിരിയാണ് ഒരു സൂപ്പര്‍ ഹെഡറിലൂടെ വല കുലുക്കിയത്.

ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു ഖത്തര്‍ ആരാധകരെ ആവേശത്തിലേറ്റിയ ആ നാടകീയ നിമിഷം. പകരക്കാനായിഇറങ്ങിയ ഫഹ്‌മി ഡര്‍ബിന്റെ ഹെഡര്‍ ഗോള്‍ലൈനില്‍ തട്ടിയ ശേഷം ഗോളിയുടെ കൈകളിലെത്തുകയായിരുന്നു. ഖത്തറിന്റെ അപ്പീലില്‍ വാറിനെ കള്‍സള്‍ട്ട് ചെയത് റഫറി വില്‍ട്ടണ്‍ ഷാമ്പിയോ ഗോള്‍ വിധിച്ചു.

ആദ്യ മല്‍സരത്തില്‍ ബഹ്‌റൈനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ ഖത്തര്‍ ഇതോടെ ആറ് പോയിന്റുമായി ക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ 6ന് ഇറാഖിനെതിരേയാണ് ഖത്തറിന്റെ അടുത്ത മല്‍സരം.
ALSO WATCH