ദോഹ: ഖത്തറില്‍ ഇന്ന് 288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,087 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 193.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 294 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,12,088 ആയി.
454 പേരാണ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.