Tuesday, November 29, 2022
HomeNewsfeedഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ ഉയരുന്നു

ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ ഉയരുന്നു

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 143 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 121 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 238,965 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,656 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 7 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 5,695 ഡോസ് വാക്സിന്‍ കൂടി നല്‍കി. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 48,84,108 ഡോസ് വാകിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO WATCH

 

Most Popular