Sunday, December 4, 2022
HomeNewsfeedഖത്തറില്‍ കോവിഡ് രോഗികള്‍ വീണ്ടും കൂടി; ആക്ടീവ് കേസുകളും വര്‍ധിക്കുന്നു

ഖത്തറില്‍ കോവിഡ് രോഗികള്‍ വീണ്ടും കൂടി; ആക്ടീവ് കേസുകളും വര്‍ധിക്കുന്നു

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 134 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 116 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,659 ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഒമ്പതു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,578 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,42,210 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

 

Most Popular