Sunday, December 4, 2022
HomeNewsfeedഖത്തറില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്; രോഗമുക്തി 80 മാത്രം

ഖത്തറില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്; രോഗമുക്തി 80 മാത്രം

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 138 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 80 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,739. ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,296 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ മൂന്നുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 69 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,323 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,45,533 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

 

Most Popular