252 പേര്‍ക്ക് കൂടി കൊറോണ; ഖത്തറിലെ രോഗികളുടെ എണ്ണം 3,000 കവിഞ്ഞു

qatar corona update

ദോഹ: ഖത്തറില്‍ ഇന്ന് 252 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 3231 ആയി. 59 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

334 പേര്‍ക്ക് ഇതുവരെ ഖത്തറില്‍ കൊറോണ വൈറസ് ബാധ സുഖപ്പെട്ടിട്ടുണ്ട്. രോഗികളുമായി ഇടപഴകിയ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 50828 പേരെയാണ് ഇതുവരെയായി രാജ്യത്ത് രോഗപരിശോധന നടത്തിയത്.

Qatar reports 252 fresh COVID-19 cases, 59 recoveries