ഖത്തറില്‍ 463 പേര്‍ക്ക് കൂടി കോവിഡ്; 359 പേര്‍ രോഗമുക്തരായി

cold spell qatar

ദോഹ: ഖത്തറില്‍ ഇന്ന് 463 പേര്‍ക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 359 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 154,420 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 421 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 42 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. അതേസമയം രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 9,921 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.