ദോഹ: ഖത്തറില്‍ ഇന്ന് 71 യാത്രക്കാരുള്‍പ്പെടെ 483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11626 ആയി. 24 മണിക്കൂറിനിടെ 299 പേര് രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 157,876 പേര് കോവിഡ് മുക്തരായിട്ടുണ്ട്. ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 265.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ആകെ 115 പേരായി ഉയര്‍ന്നു. ഇന്ന് മാത്രമായി 11,897 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരായത്.