ഖത്തറിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 77 പേർക്ക്; 144 പേർക്ക് രോഗമുക്തി

Qatar Covid Report

ദോഹ: ഖത്തറിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 77 പേർക്ക്. ഇരട്ടിപ്പേർ രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 235, 303ആയി.

കോവിഡ് സ്ഥിരീകരിച്ച 77 കേസുകളിൽ 46 പേർ സമ്പർക്കം മൂലം രോഗബാധിതരായവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കോവിഡ് കേസുകളുടെ വർധന തുടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിച്ച് മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.