പ്രവാസികള്‍ക്ക് ആഗസ്ത് മുതല്‍ ഖത്തറിലേക്കു മടങ്ങാം; മലയാളികളുടെ മടക്കം വൈകിയേക്കും

qatar residents return

ദോഹ: കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ നിന്ന് ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്കു മടങ്ങാം. ജൂണ്‍ 15 മുതല്‍ ഖത്തറില്‍ നാലുഘട്ടമായി കോവിഡ് നിയന്ത്രണം പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. മൂന്നാംഘട്ടം മുതലാണ് പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങാനാവുക. റസിഡന്റ് വിസയുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന ലഭിക്കുക.

ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തില്‍ ആയതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയത്ത് മടങ്ങാനാവുമോ എന്ന കാര്യം സംശയമാണ്. കോവിഡ് വ്യാപനത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് തന്നെ അഞ്ചാം സ്ഥാനത്താണ്. രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ച്ച സ്വന്തം ചെലവില്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാര്‍ന്റീനില്‍ കഴിയേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

സപ്തംബര്‍ 1 മുതലാണ് രാജ്യത്തിന് അകത്തേക്കുള്ള വിമാന സര്‍വീസ് പൂര്‍ണ തോതിലാവുക. ദോഹ, മെട്രോ ബസ് സര്‍വീസ് പോലുള്ളവയും ഈ ഘട്ടത്തിലാണ് തുറക്കുക.

Qatar residents abroad can begin to return in August