Friday, January 28, 2022
HomeNewsfeedഖത്തര്‍ നിവാസികള്‍ക്ക് സ്വകാര്യ കാറുകളില്‍ ഉംറക്ക് പോകാന്‍ അനുമതി

ഖത്തര്‍ നിവാസികള്‍ക്ക് സ്വകാര്യ കാറുകളില്‍ ഉംറക്ക് പോകാന്‍ അനുമതി

ദോഹ: ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് സ്വകാര്യ കാറുകളില്‍ ഉംറയ്ക്ക് പോകുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നല്‍കി. ഒരു മാസത്തിന് ശേഷം ഉംറ സീസണ്‍ ആരംഭിക്കുന്നതോട് കൂടിയാണ് ഈ അനുമതി ലഭിക്കുക. അതേ സമയം, സന്ദര്‍ശക വിസക്കാര്‍ക്ക് ഖത്തറില്‍ നിന്ന് ഉംറക്ക് പോകാനാവില്ല. അല്‍ അറബ് പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

നിബന്ധനകളോട് കൂടിയാണ് സ്വകാര്യ കാറുകളില്‍ ഉംറയ്ക്ക് അനുമതി ലഭിക്കുകയെന്ന് ട്രാവലിങ് രംഗത്തുള്ളവര്‍ അറിയിച്ചു. പോകുന്ന വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും അതിലുള്ള യാത്രക്കാരുടെ വിവരങ്ങളും മുന്‍കൂട്ടി നല്‍കണം.

സ്വകാര്യ കാറുകള്‍ക്ക് അനുമതി നല്‍കുന്നതോടെ, അടുത്ത മാസം മധ്യത്തില്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്.
ALSO WATCH

Most Popular