ആശൂറാ ദിനം 29ന്; നോമ്പനുഷ്ഠിക്കാന്‍ ആഹ്വാനം

ministry of islamic affairs ashura day

ദോഹ: വിശ്വാസി സമൂഹം ഈ വരുന്ന ആശൂറാ ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ തയ്യാറാവണമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ആഗസ്ത് 29 ശനിയാഴ്ചയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മുഹര്‍റം 10, ആശൂറാ ദിനം. പ്രവാചകചര്യയെ ആസ്പദമാക്കിയാണ് ഈ ദിനത്തില്‍ മുസ്ലിം സമൂഹം നോമ്പനുഷ്ഠിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുറിപ്പും മതകാര്യ മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.