ദോഹ: ഖത്തറില്‍ ഇപ്പോള്‍ പടരുന്ന കൊറോണ വൈറസ് വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയ B.1.1.7 ആണെന്ന് ആരോഗ്യമന്ത്രാലയം. നേരത്തേയുള്ളതിനെ അപേക്ഷിച്ച് ഇരട്ടി മാരകമാണ് പുതിയ വൈറസ്. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ നാലിരട്ടി പുതിയ രോഗികളാണ് ഖത്തറിലുണ്ടായതെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.
ഫെബ്രുവരി 1 മുതല്‍ അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 110 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഖത്തര്‍ നിലവില്‍ നല്കുന്ന വാക്സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. പുതിയ വൈറസ് ബാധിച്ചവര്‍ക്ക് രോഗം മാറാന്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. വര്‍ധിക്കുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ കോവിഡ് ആശുപത്രികളിലുണ്ട്. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്ക് 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അല്‍ ഖാല്‍ പറഞ്ഞു.
രാജ്യത്ത് ഇതിനകം 3,80,000 ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തിട്ടുണ്ട്. പ്രതിദിനം 15,000 ഡോസ് വാക്സിനുകള്‍ നല്‍കുന്നതായും അല്‍ഖാല്‍ കൂട്ടിച്ചേര്‍ത്തു.
ALSO WATCH