Tuesday, August 16, 2022
HomeGulfQatarഖത്തറില്‍ കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ഖത്തറില്‍ കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ദോഹ: ഖത്തര്‍ കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍. കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വൈറസ് വകഭേദം, കുടുംബങ്ങളുടെ ഒത്തുചേരല്‍, മുന്‍കരുതല്‍ നടപടികള്‍ അവഗണിക്കല്‍ തുടങ്ങിയവാണ് കോവിഡ് വ്യാപനം രാജ്യത്ത് വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും ജനിതകവ്യതിയാനം വന്ന വൈറസ് ആണ് കണ്ടെത്തുന്നത്. രോഗാവസ്ഥ സങ്കീര്‍ണമാവാനും രോഗം ഭേദമാവുന്നത് വൈകാനും ഇത് കാരണമാവുന്നുണ്ടെന്ന് അല്‍ ഖാല്‍ പറഞ്ഞു.

രാജ്യത്ത് ആറര ലക്ഷം പേര്‍ക്ക് ഇതിനകം കോവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ദിവസവും 20,000 ഡോസ് വാക്‌സിനാണ് നല്‍കുന്നത്.
ALSO WATCH

Most Popular