Wednesday, December 7, 2022
HomeNewsനിരോധിത പുകയില പിടികൂടി

നിരോധിത പുകയില പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില പിടികൂടി. ഹമദ് തുറമുഖത്ത് വച്ചാണ് മാരിടൈം കസ്റ്റംസ് വിഭാഗം നിരോധിത പുകയില പിടിച്ചെടുത്തത്.

തേങ്ങയും ചെറുനാരങ്ങയും അടങ്ങിയ ഷിപ്മെന്റിൽ ഒളിപ്പിച്ചുകടത്തിയ 25.2396 കിലോഗ്രാം ഭാരമുള്ള നിരോധിത വസ്തുക്കളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സംശയത്തെ തുടർന്ന് ചരക്ക് ഡിറ്റക്ഷൻ ഉപകരണങ്ങളിലൂടെ സ്കാൻ ചെയ്യുകയായിരുന്നു.

Most Popular