സഹായ വസ്തുക്കളുമായി ഖത്തര്‍ വിമാനം കാബൂളിലെത്തി

qatar aid to afganistan

ദോഹ: ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തര്‍ വിമാനം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഖത്തര്‍ ഡവലപ്‌മെന്റ് ഫണ്ടും ഖത്തര്‍ ചാരിറ്റിയും നല്‍കുന്ന സഹായ വസ്തുക്കളാണ് അഫാഗനിലെത്തിയത്.

17 ടണ്ണോളം മരുന്നുകള്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. പഞ്ചസാര, അരി, ഉപ്പ്, ധാന്യപ്പൊടികള്‍, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തുടങ്ങിയവ ഭക്ഷ്യ വസ്തുക്കളില്‍പ്പെടുന്നു. ഭക്ഷ്യ സഹായുമായി വന്ന വിമാനത്തെ സ്വാഗതം ചെയ്യാന്‍ അഫ്ഗാനിസ്താനിലെ ഖത്തര്‍ അംബാസഡര്‍ സഈദ് ബിന്‍ മുബാറക് അല്‍ ഖയാരീന്‍ കാബൂള്‍ വിമാനത്താവളത്തിലെത്തി.