പ്രതിസന്ധിക്കിടയിലും കരുണയുടെ കരങ്ങള്‍ നീട്ടി ഖത്തര്‍; വൈദ്യസഹായവുമായി രണ്ടാം വിമാനം ഇറാനില്‍ ഇറങ്ങി

qatar second shipment

ദോഹ: കൊറോണ വൈറസിനെതിരായ ആഭ്യന്തര പോരാട്ടത്തില്‍ സജീവ ശ്രദ്ധ പതിപ്പിക്കുന്നതിനിടയിലും അയല്‍ രാജ്യത്തേക്ക് കരുണയുടെ കരങ്ങള്‍ നീട്ടി ഖത്തര്‍. ഉപരോധത്തിന്റെ കുരുക്കകള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന ഇറാനിലേക്ക് ഖത്തറിന്റെ വൈദ്യ സഹായം വീണ്ടുമെത്തി.

ഇറാന് ഖത്തര്‍ സഹായം നല്‍കുന്നത് ഇതാദ്യമല്ലെന്ന് ഇറാനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹാജിരി പറഞ്ഞു. പ്രളയ കാലത്തും ഭൂമികുലുക്ക സമയത്തും ഖത്തര്‍ ഇറാനെ സഹായിച്ചു. പകര്‍ച്ചവ്യാധി അവസാനിക്കുന്നതുവരെ സുഹൃദ് രാജ്യങ്ങളെ സഹായിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈദ്യസഹായവുമായി എത്തിയ ഖത്തറിന്റെ രണ്ടാമത്തെ വിമാനത്തില്‍ ഏഴ് ടണ്‍ വൈദ്യോപകരണങ്ങളാണ് ഉള്ളത്. ഇതില്‍ മാസ്‌ക്കുകള്‍, അണുനാശിനികള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. ആറ് ടണ്‍ സഹായ വസ്തുക്കളുമായി മാര്‍ച്ച് 13നാണ് ഖത്തറിന്റെ ആദ്യ വിമാനം ഇറാനില്‍ ഇറങ്ങിയത്.

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് മരണം നടന്നത് ഇറാനിലാണ്.

Qatar sends second shipment of medical assistance to Iran