ദോഹ: 72 മണിക്കൂര്‍ കൊണ്ട് 3,000 ബെഡ്ഡുകളുള്ള ക്വാരന്റൈന്‍ ആശുപത്രിയൊരുക്കി ഖത്തര്‍ പബ്ലിക് വര്‍ക്ക്‌സ് അതോറിറ്റി(അശ്ഗാല്‍). ഉംസലാലില്‍ ആണ് അശ്ഗാല്‍ ഈ സൗകര്യം ഒരുക്കിയത്.
ഇവിടെയുള്ള ബെഡ്ഡുകളുടെ എണ്ണം അധികം വൈകാതെ 8,000 ബെഡ്ഡുകളാക്കി ഉയര്‍ത്തുമെന്് അശ്ഗാല്‍ ട്വിറ്ററില്‍ അറിയിച്ചു. 600 പേര്‍ക്ക് സൗകര്യമുള്ള റിക്രിയേഷന്‍ ഹാളും ഇവിടെയുണ്െന്ന് അശ്്ഗാല്‍ ബില്‍ഡിങ് പ്രൊജക്ട് ഡിപാര്‍ട്ട്‌മെന്റിലെ എം ദാഫര്‍ അല്‍ അഹ്ബാബി പറഞ്ഞു. സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് ഇതില്‍ സൗകര്യമുണ്ടാവും. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പ്രകാരം 900 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന മെസ് ഹാളുമുണ്ട്.
Qatar sets up 3,000-bed quarantine hospital in 72 hours