ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ പ്രദേശത്ത് നിര്‍മിക്കുന്നത് 150 ബെഡ്ഡുകളുള്ള ആശുപത്രി. ആശുപത്രിയോടനുബന്ധിച്ച് 40 ബെഡ്ഡുള്ള എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റും ഒരുക്കുന്നുണ്ട്.
ഇന്ന് പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവാസി സംഘടനാ നേതാക്കള്‍ക്കുമായി ഒരുക്കിയ ഫീല്‍ഡ് വിസിറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ സജ്ജമാകും. ആദ്യഘടത്തില്‍ 50 പേരെ കിടത്തിചികില്‍സിക്കാനും 1000 പേര്‍ക്ക് പ്രാഥമിക പരിശോധന നടത്താനും സൗകര്യമുണ്ടാവും. രണ്ടാം ഘട്ടത്തില്‍ ബെഡ്ഡുകളുടെ എണ്ണം 200 ആയും മൂന്നാം ഘട്ടത്തില്‍ 300 ആയും വര്‍ധിപ്പിക്കും.
പ്രദേശത്ത് ഇപ്പോള്‍ തന്നെ ഒരു ഔട്ട്‌പേഷ്യന്റ് ക്ലനിക്ക് ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്ന തൊഴിലാളികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സൗജന്യമായി മരുന്നുകള്‍ നല്‍കും.
രോഗികള്‍ക്ക് ഒന്നോ രണ്ടോ ദിവസം നിരീക്ഷണത്തില്‍ കഴിയുന്നതിന് വേണ്ട സൗകര്യമൊരുക്കാനുള്ള കെട്ടിടം ഒരു സ്വകാര്യവ്യക്തി വിട്ടുനില്‍കിയതാണ്.
Qatar setting up massive emergency department in Industrial Area