ഖത്തര്‍ സിദ്‌റ മെഡിസിനില്‍ കോവിഡ് പരിശോധനാ സൗകര്യം

qatar sidra medicine

ദോഹ: ഖത്തറിലെ സിദ്‌റ മെഡിസിനില്‍ ഇനി കോവിഡ് പരിശോധന നടത്താമെന്നറിയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. പണമടച്ചുള്ള ശേഷം കോവിഡ് പിസിആര്‍ പരിശോധനാ സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

അപ്പോയിന്റ്മെന്റ് വഴി മാത്രമേ സേവനം ലഭ്യമാകുകയുള്ളു. 4003 3333 എന്ന നമ്പറില്‍ വിളിച്ച്് അപ്പോയിന്‍മെന്റ് എടുക്കാം. പിസിആര്‍ പരിശോധനയ്ക്കായി 500 ഖത്തര്‍ റിയാലാണ് ചെലവ് വരുക. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാവും.

കോവിഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഹോട്ട്‌ലൈന്‍ നമ്പറായ 16000 എന്ന ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം.