Sunday, December 4, 2022
HomeNewsfeedഖത്തര്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കരാര്‍

ഖത്തര്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കരാര്‍

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന്(Qatar World Cup accommodation) യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി(Accor) കരാറൊപ്പിട്ടു. രാജ്യത്തുള്ള അപാര്‍ട്ട്‌മെന്റുകളും വില്ലകളും കാണികളുടെ താമസത്തിനായി ക്രമീകരിക്കുന്ന ചുമതലയാണ് അക്കോറിന്.

ഖത്തറിലെ ലോക കപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് അക്കോറുമായി 2022 അവസാനം വരെ നീളുന്ന കരാറൊപ്പിട്ടത്.

രാജ്യത്തെ മുഴുവന്‍ വീടുകളും അപാര്‍ട്ട്‌മെന്റുകളും വില്ലകളും ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങള്‍ ലോക കപ്പ് താമസത്തിനായി ഉപയോഗപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കൂടുതല്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നത് ലോക കപ്പിന് ശേഷം ബാധ്യതയായി മാറുമെന്നതിനാലാണ് മറ്റ് സൗകര്യങ്ങള്‍ താമസത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മേധാവി ഹസന്‍ അല്‍ തവാദി പറഞ്ഞു.

രാജ്യത്തൊട്ടാകെ വ്യാപിച്ച് കിടക്കുന്ന 60,000ഓളം റൂമുകള്‍, അപാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍ എന്നിവ സൗകര്യപ്പെടുത്തുന്നതിനുള്ള ജീവനക്കാരെ അക്കോര്‍ നല്‍കും. 28 ദിവസം നീളുന്ന ലോക കപ്പ് ഫുട്‌ബോള്‍ മാമാങ്കം വീക്ഷിക്കുന്നതിന് 12 ലക്ഷത്തോളം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO WATCH

Most Popular