Monday, October 25, 2021
HomeNewsfeedഖത്തറിലെ സാമൂഹിക പ്രവര്‍ത്തകന്‍ പി എ മുബാറക് നിര്യാതനായി

ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകന്‍ പി എ മുബാറക് നിര്യാതനായി

ദോഹ: ഖത്തറിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പി എ മുബാറക്(65) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ദീര്‍ഘ കാലം ചന്ദ്രിക പത്രത്തിന്റെ റിപോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹം 42 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. വാണിജ്യമന്ത്രാലയത്തിലും ജോലി ചെയ്തിരുന്നു. 1996ല്‍ ക്ലിയര്‍ ഫാസ്റ്റ് ട്രേഡിങ്ങ് എന്ന പേരില്‍ സ്വന്തം കമ്പനി സ്ഥാപിച്ചു. ഖത്തര്‍ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഖത്തറിലെ ആദ്യകാല പ്രവാസി സംഘടനയായ പ്രവാസിയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്നു.

ഭാര്യ കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കള്‍: നാദിയ ഷമീന്‍, ഫാത്തിമ മുബാറക്. മരുമക്കള്‍: മുഹമ്മദ് ഷമീന്‍ (ദുബൈ എത്തിസലാത്), പര്‍വേസ് വള്ളിക്കാട് (ഖത്തര്‍ ഫൗണ്ടേഷന്‍). ഖബറടക്കം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

 

 

Most Popular