ദോഹ: ഖത്തറില്‍ ഇന്ന് മൂന്നുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നാളെ മുതല്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെയാണ് സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിവ അടക്കാന്‍ തീരുമാനിച്ചതെന്ന് ദി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലബ്‌നാന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.
വിസിറ്റ് വിസ, വിസ ഓണ്‍ അറൈവല്‍, റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കെല്ലാം വിലക്ക് ബാധകമാവും.