Sunday, January 23, 2022
HomeNewsfeedഖത്തറില്‍ ഈ മൂന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 10 ദിവസം മാത്രം

ഖത്തറില്‍ ഈ മൂന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 10 ദിവസം മാത്രം

ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്കും വിദേശികള്‍ക്കും ബാധകമായ മൂന്ന് വിഷയങ്ങളില്‍ ഡിസംബര്‍ 31ന് കാലാവധി അവസാനിക്കും. പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറുന്നതിനുള്ള തിയ്യതി, അനധികൃത താമസക്കാര്‍ക്ക് സ്റ്റാറ്റസ് ശരിപ്പെടത്തുന്നതിനുള്ള തിയ്യതി, ഖത്തരി കമ്പനികള്‍ക്ക് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി എന്നിവയാണ് ഈ വര്‍ഷം അവസാനത്തോട് കൂടി തീരുന്നത്.

പഴയ നോട്ടുകള്‍ മാറാം
ഖത്തറിലെ പഴയ ബാങ്ക് നോട്ടുകള്‍(നാലാമത് എഡിഷന്‍ നോട്ടുകള്‍) ബാങ്കുള്‍ വഴിയോ എടിഎം വഴിയോ മാറുന്നതിനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. അതിന് ശേഷം ഈ നോട്ടുകള്‍ രാജ്യത്ത് ഉപയോഗിക്കാനാവില്ല. തുടര്‍ന്നും ഈ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് പിന്നീട് റിസര്‍വ് ബാങ്ക് വഴി(10 വര്‍ഷത്തേക്ക്) മാത്രമേ മാറാന്‍ സാധിക്കൂ

അനധികൃത താമസക്കാര്‍ക്ക് സ്റ്റാറ്റസ് മാറ്റാം
വിസാ കാലാവധി കഴിഞ്ഞോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാതെയോ മറ്റോ രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ വിസയിലേക്ക് മാറുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി ഈ മാസം 31 വരെ മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ്, വിവിധ സേവന കേന്ദ്രങ്ങള്‍ വഴിയാണ് സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുക.

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാം
100 ശതമാനം ഖത്തറി ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് 2020ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയവും ഡിസംബര്‍ 31ന് തീരും. കോവിഡ് സാഹചര്യം പരിഗണിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിയിരുന്നത്.

Most Popular