Wednesday, December 1, 2021
HomeNewsfeedഖത്തറിലെ ടീ ടൈം ജീവനക്കാരന്‍ വാഹനത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറിലെ ടീ ടൈം ജീവനക്കാരന്‍ വാഹനത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു

ദോഹ. ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് ജില്ലയിലെ തരുവണ കോക്കടവ് സ്വദേശി അസീസ് തിണ്ടന്‍ ആണ് (43) ആണ് മരിച്ചത്. ടീം ടൈം വകറ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു.

ജോലിക്ക് പോകുമ്പോള്‍ വാഹനത്തില്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നജ്മത്താണ് ഭാര്യ. ഹസ്ന ഷെറിന്‍ , ഹബീബ് എന്നിവര്‍ മക്കളാണ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. ഫാത്തിമ , ആസ്യ, മറിയം എന്നിവര്‍ സഹോദരിമാരാണ്.

Most Popular