Sunday, December 4, 2022
HomeNewsfeedഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ദോഹ: ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത് . ഖത്തര്‍ ഇസ്ലാമിക് ബാങ്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ഡെപ്പോസിറ്റ് മെഷീനുകള്‍ ഉപയോഗിച്ച് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ 13-നാണ് നിലവിലുള്ള നാലാം സീരീസ് നോട്ടുകള്‍ പിന്‍വലിക്കുന്നതായും ഡിസംബര്‍ 18 മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്.

Most Popular