ദോഹ: ഖത്തറില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മതിലകം സ്വദേശി പള്ളിപ്പാടത്ത് യൂസുഫ്(36) ആണ് മരിച്ചത്. ലുലു ലുസൈല്‍ ശാഖയില്‍ സൂപ്പര്‍ വൈസറായിരുന്നു.
പരേതനായ മുഹമ്മദിന്റെയും ആയിശാബിയുടെയും മകനാണ്. ഭാര്യ: ഷഹീന. മകള്‍: ഐസ. സഹോദരങ്ങള്‍: ഹബീബ്, മെഹ്ബൂബ്, സഹാബ്, സുബൈദ. മയ്യിത്ത് ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.