Sunday, November 28, 2021
HomeNewsfeedഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. പൊതുജനാരോഗ്യ മന്ത്രി നിലവിലുള്ള കോവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.

ജോര്‍ദാനും ഖത്തറിനുമിടയില്‍, നയതന്ത്ര പാസ്‌പോര്‍ട്ടും സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടും ഉള്ളവര്‍ക്ക് വിസ ഒഴിവാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ALSO WATCH

Most Popular