Saturday, October 1, 2022
HomeGulfQatarജീവനക്കാര്‍ക്ക് മൂന്ന് മാസത്തേക്കു കൂടി ശമ്പളം നല്‍കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ സഹായം

ജീവനക്കാര്‍ക്ക് മൂന്ന് മാസത്തേക്കു കൂടി ശമ്പളം നല്‍കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ സഹായം

ദോഹ: നാഷനല്‍ റെസ്‌പോണ്‍സ് ഗാരന്റി പ്രോഗ്രാമിന്റെ കാലാവധി മൂന്ന് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കോവിഡ് മൂലം പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാരില്‍ നിന്ന് ലോണ്‍ ലഭിക്കും. ലോണ്‍ നല്‍കുന്നതിനുള്ള ഗാരന്റി തുക 300 കോടി റിയാലില്‍ നിന്ന് 500 കോടി റിയാലാക്കി വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നികുതി ഇളവുകള്‍ മൂന്ന് മാസത്തേക്കു കൂടി നീട്ടി
വിവിധ ഇളവുകള്‍ മൂന്ന് മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭക്ഷ്യ, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് നികുതി ഇളവ് മൂന്ന് മാസത്തേക്ക് നീട്ടി. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില കുറയാന്‍ ഇത് കാരണമാവും.
ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖല, റീട്ടെയില്‍, ചെറുകിട-ഇടത്തരം വ്യവസായം, വാണിജ്യ സമുഛയങ്ങള്‍ എന്നിവയുടെ ജല, വൈദ്യുത ബില്ലുകളില്‍ മൂന്ന് മാസത്തേക്ക് കൂടി ഇളവ് തുടരും.
ലോജിസ്റ്റിക്കല്‍ സോണുകളിലുള്ള വാടകക്കാര്‍ക്ക് മൂന്ന് മാസത്തേക്കു കൂടി വാടകയിലുള്ള ഇളവ് തുടരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകളും മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്കു കൂടി പുതുക്കി നല്‍കാനും യോഗത്തില്‍ ധാരണയായി.

Qatar to continue helping firms pay salaries for three more months


 

Most Popular