മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ അതിക്രമം; ഖത്തര്‍ അധ്യക്ഷതയില്‍ അറബ് ലീഗിന്റെ അസാധാരണ യോഗം തിങ്കളാഴ്ച്ച

ARAB LEAGUE

ദോഹ: അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന അസാധാരണ യോഗം തിങ്കളാഴ്ച്ച നടക്കും. ഫലസ്തീന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹുസ്സാം സാക്കി പറഞ്ഞു. നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ ഖത്തര്‍ ആണ് യോഗത്തില്‍ അധ്യക്ഷം വഹിക്കുക.

അധിനിവിഷ്ട ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളില്‍ ഇസ്രായേല്‍ അതിക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീന്‍, അറബ് രാജ്യങ്ങളുടെ പിന്തുണ തേടിയത്. റമദാനിലെ അവസാന വെള്ളിയാഴ്ച്ച അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യവും പോലിസും നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ശെയ്ഖ് ജര്‍റാഹ് പ്രദേശത്ത് മുസ്ലിംകളുടെ വീടുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ഇസ്രായേല്‍ നടത്തുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സ നില്‍ക്കുന്ന പ്രദേശത്ത് നിന്ന് മുസ്ലിംകളെ പൂര്‍ണമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ALSO WATCH