Friday, September 30, 2022
HomeNewsfeedഫിഫ അറബ് കപ്പിന് ഖത്തര്‍ ഒരുങ്ങുന്നു; നറുക്കെടുപ്പ് ചൊവ്വാഴ്ച്ച

ഫിഫ അറബ് കപ്പിന് ഖത്തര്‍ ഒരുങ്ങുന്നു; നറുക്കെടുപ്പ് ചൊവ്വാഴ്ച്ച

ദോഹ: 2022 ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന സുപ്രധാന കായിക മാമാങ്കമായ ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് ഈ മാസം 27ന്. ഈ വര്‍ഷം അവസാനത്തോടെ ദോഹയില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 നായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച്ച രാത്രി 9ന് ദോഹയിലെ കത്താറ ഒപ്പേറ ഹൗസില്‍ നടക്കും. ടൂര്‍ണമെന്റില്‍ 23 അറബ് രാജ്യങ്ങളാണ് മത്സരിക്കുക.

ലോക കപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവസരമായാണ് കൃത്യം ഒരു വര്‍ഷം മുമ്പ് നടക്കുന്ന ഈ ടുര്‍ണമെന്റിനെ കാണുന്നത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് ആണ് അറബ് കപ്പ് ഫൈനല്‍ നടക്കുക.

ലോക കപ്പിനായി തയ്യാറാക്കിയ ആറ് സ്റ്റേഡിയങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങള്‍ നടക്കുക. ഖത്തറിന് പുറമേ അല്‍ജീരിയ, ബഹ്‌റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലബ്‌നാന്‍, ലിബിയ, മൗറിത്താനിയ, മൊറോക്കോ, ഒമാന്‍, ഫലസ്തീന്‍, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുദാന്‍, സുദാന്‍, സിറിയ, തുണീസ്യ, യുഎഇ, യമന്‍ എന്നിവയാണ് ഫിഫ അറബ് കപ്പില്‍ പങ്കെടുക്കുന്ന 23 രാജ്യങ്ങള്‍.
Qatar to host FIFA Arab Cup 2021 draw at Katara on Tuesday
ALSO WATCH

Most Popular