Friday, October 7, 2022
HomeGulfQatarഖത്തറില്‍ ആദ്യ ഗേള്‍സ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സപ്തംബറില്‍ ആരംഭിക്കും

ഖത്തറില്‍ ആദ്യ ഗേള്‍സ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സപ്തംബറില്‍ ആരംഭിക്കും

ദോഹ: പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഖത്തറിലെ ആദ്യ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സ്പ്തംബറില്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആദ്യ വര്‍ഷം 90 വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ദേശീയ വികസനത്തില്‍ ഖത്തരി വനിതകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. സാങ്കേതിക മേഖലയില്‍ പുരുഷന്മാരോടൊപ്പം വനിതകളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സ്‌കൂള്‍ സഹായിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

9ാം തരം പാസായ 90 പേര്‍ക്കാണ് ആദ്യ വിദ്യാഭ്യാസ വര്‍ഷത്തില്‍ പ്രവേശനം. ഖത്തരികള്‍, ഖത്തരി അമ്മമാരുടെ കുട്ടികള്‍, ഖത്തറില്‍ ജനിച്ച കുട്ടികള്‍ എന്നിവര്‍ക്ക് ഇവിടെ പഠിക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്ത് 16 മുതല്‍ സപ്തംബര്‍ 3 വരെ നടക്കും.

Qatar to open first technical high school for girls in September


 

Most Popular