Wednesday, January 26, 2022
HomeNewsfeedപ്ലാസ്റ്റിക്ക് ബാഗുകള്‍ ഒഴിവാക്കാനുള്ള വഴികള്‍ നിര്‍ദേശിക്കാം; ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് സമ്മാനങ്ങള്‍ നേടാം

പ്ലാസ്റ്റിക്ക് ബാഗുകള്‍ ഒഴിവാക്കാനുള്ള വഴികള്‍ നിര്‍ദേശിക്കാം; ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് സമ്മാനങ്ങള്‍ നേടാം

ദോഹ: പ്ലാസ്റ്റിക്ക് ബാഗ് മുക്ത ദിനത്തില്‍ ബോധവല്‍ക്കരണ പരിപാടികളുമായി ഖത്തറും. പരിസ്ഥിതി സംരക്ഷണത്തില്‍ പ്ലാസ്റ്റിക്ക് ബാഗുകളുടെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങള്‍ക്കു ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങള്‍ക്കായി മല്‍സരം സംഘടിപ്പിച്ചു.

പ്ലാസ്റ്റിക്കില്ലാത്ത ഭാവി എന്ന മുദ്രാവാക്യത്തില്‍ സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ പ്ലാസ്റ്റിക്ക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ആശയം മുന്നോട്ട്വയ്ക്കുന്നവര്‍ക്കാണ് സമ്മാനം. മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന സ്വന്തം ആശയങ്ങള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. ഇന്‍സറ്റഗ്രാം വഴിയാണ് ആശയം സമര്‍പ്പിക്കേണ്ടത്.

മല്‍സരാര്‍ഥികള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്‍സ്റ്റ അക്കൗണ്ട്(@albaladiya) ടാഗ് ചെയ്യണം. ഐഡിയ സമര്‍പ്പിക്കുന്ന പോസ്റ്റില്‍ #FutureWithoutPlastics എന്ന ഹാഷ് ടാഗ് ഉപയോഗിക്കണം. ഒപ്പം മൂന്ന് സുഹൃത്തുക്കളെ മല്‍സരത്തില്‍ പങ്കെടുക്കാനായി ടാഗ് ചെയ്യുകയും വേണം.

Most Popular