Thursday, December 2, 2021
HomeNewsfeedഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ്

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ്

ദോഹ: അയാട്ടയുടെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റ് ഉള്‍പ്പെടുത്തുന്ന് ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിത യാത്രക്കായി രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനത്തിനാണ് ഖത്തര്‍ എയര്‍വേസ് തുടക്കമിട്ടത്.

ലോകത്ത് ആദ്യമായാണ് യാത്രക്കാരന്‍ വാക്‌സിന്‍ സ്വീകരിച്ചു എന്നുറപ്പുവരുത്താന്‍ ‘ഡിജിറ്റല്‍ രേഖ’ സംവിധാനം ഒരു എയര്‍ലൈന്‍സ് ഒരുക്കുന്നത്. ആദ്യഘട്ടമായി ഖത്തര്‍ എയര്‍വേസ് ജീവനക്കാര്‍ക്ക് ഈ സംവിധാനമൊരുക്കും. കുവൈത്ത്, ലണ്ടന്‍, ലോസാഞ്ചലസ്, ന്യൂയോര്‍ക്ക്, പാരീസ്, സിഡ്‌നി എന്നിവിടങ്ങളില്‍ നിന്നു ദോഹയിലേക്കുവരുന്ന ഖത്തര്‍ എയര്‍വേസ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും, കോവിഡ് പരിശോധന ഫലവും ‘ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍’ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാനാവും. ദോഹയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ മൊബൈല്‍ ആപ്പിലെ ഈ രേഖകള്‍ കാണിച്ചാല്‍ മതിയാവും.

സ്വന്തം ജീവനക്കാരില്‍ നടത്തുന്ന പരീക്ഷണം വിജയകരമായാല്‍ യാത്രക്കാര്‍ക്കും ഈ സൗകര്യമൊരുക്കും. പേപ്പറുകളുടെ ഉപയോഗം കുറക്കുക, കോവിഡ് കാലത്ത് പരസ്പരം ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുക, യാത്ര എളുപ്പമാക്കുക എന്നിവയാണ് ഇതുവഴിയുള്ള നേട്ടങ്ങള്‍.

 

Most Popular