ദോഹ: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത ഉണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്ക് സഹായകമാവുന്ന ആപ്പ് ഖത്തര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ്. ഇത് ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ലോഞ്ച് ചെയ്താല്‍ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ ആവശ്യപ്പെട്ടു.
ഇഹ്തിറാസ് എന്ന ആപ്പ് നാല് കളറുകള്‍ ഉപയോഗിച്ചാണ് യൂസര്‍മാരുമായി സംവദിക്കുക. പച്ച നിറമാണെങ്കില്‍ യൂസര്‍ ആരോഗ്യവാനാണ്. സംശയിക്കുന്ന കേസുകള്‍, ലക്ഷണങ്ങളുള്ളവര്‍, രോഗികളുമായി കോണ്ടാക്ടിലാവുകയും എന്നാല്‍ പരിശോധന നടത്താതിരിക്കുകയും ചെയ്തവര്‍
എന്നിവരെ സൂചിപ്പിക്കുന്ന ക്യൂആര്‍ കോഡാണ് ചാര നിറം. യൂസര്‍ ക്വാര്‍ന്റൈനില്‍ ആയിരുന്നെങ്കില്‍ മഞ്ഞ നിറമാണ് കാണിക്കുക. വൈറസ് ബാധിതനാണെങ്കില്‍ ചുവപ്പ് നിറമായിരിക്കും.
രാജ്യത്തെ കോറോണ വൈറസ് ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുക. വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളുമായി ബന്ധപ്പെട്ടിരുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ആപ്പ് അധികൃതരെ സഹായിക്കും.
ആപ്പ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ അയാളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും മുന്നറിയിപ്പ് ലഭിക്കും. ഇവര്‍ക്ക് വൈദ്യപരിശോധനാ കേന്ദ്രങ്ങളില്‍ മുന്‍ഗണന ലഭിക്കുമെന്നും അല്‍ഖാത്തര്‍ അറിയിച്ചു. ക്വാരന്റൈന്‍ ലംഘിക്കുന്നവരെക്കുറിച്ച് വിവരം നല്‍കാനും ആപ്പ് സഹായിക്കും.
Qatar to soon introduce COVID-19 risk detector app: Khater