Thursday, December 2, 2021
HomeGulfQatarപകര്‍ച്ചവ്യാധി പരിശോധനാ ലബോറട്ടറികളെ ഏകോപിപ്പിക്കാന്‍ ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി സ്ഥാപിക്കുന്നു

പകര്‍ച്ചവ്യാധി പരിശോധനാ ലബോറട്ടറികളെ ഏകോപിപ്പിക്കാന്‍ ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി സ്ഥാപിക്കുന്നു

ദോഹ: ഖത്തര്‍ നാഷനല്‍ റഫറന്‍സ് ലബോറട്ടറി ആഗസ്ത് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകളെയും സര്‍ക്കാര്‍, വ്യാവസായിക, വിദ്യാഭ്യാസ തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെയും ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധി മുന്‍കരുതല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് നാഷനല്‍ റഫറന്‍സ് ലബോറട്ടറി.

മൂന്ന് ഘട്ടങ്ങളായാണ് നാഷനല്‍ റഫറന്‍സ് ലബോറട്ടറി സ്ഥാപിക്കുക. ആദ്യഘട്ടം സിദ്‌റ മെഡിസിന്‍ കെട്ടിടത്തില്‍ കോവിഡ് യൂനിറ്റ് സ്ഥാപിക്കുകയാണ്. ഇതിനായി യോഗ്യതയുള്ള ലബോട്ടറട്ടറി വിദഗ്ധരെയും ക്ലിനിക്കല്‍ സയന്റിസ്റ്റിനെയും നിയമിക്കും. ഇതിന് പുറമേ വൊളന്റിയര്‍മാരെയും ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ സയന്‍സ് ഫീല്‍ഡില്‍ നിന്ന് പുതുതായി ബിരുദം കഴിഞ്ഞിറങ്ങിയവരെയും നിയോഗിക്കും.

കൊറോണ വൈറസ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്താനും ഭാവിയില്‍ വന്നേക്കാവുന്ന പകര്‍ച്ചവ്യാധി ഭീഷണികളെ നേരിടുന്നതിനും നാഷനല്‍ റഫറന്‍സ് ലബോറട്ടറി സഹായകമാവും. ലോക്ക്ഡൗണിന് ശേഷം പ്രവാസികളും സന്ദര്‍ശകരുമൊക്കെ ഖത്തറിലേക്കു തിരിച്ചുവരുന്നത് കൂടി പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്.

Qatar to start National Reference Laboratory to cope with infectious diseases


 

Most Popular