Friday, January 28, 2022
HomeGulfQatarഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്

ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്

ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തര്‍ മേഖലയില്‍ ഒന്നാമത്. നവംബറിലെ ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുമാണ് ഖത്തര്‍. ഊക്ലയുടെ ഗ്ലോബല്‍ സ്പീഡ് ടെസ്റ്റ് ഇന്‍ഡക്‌സിലാണ് ഖത്തര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത്.

നവംബറില്‍ ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 77.07 എംബിപിഎസും അപ്ലോഡ് സ്പീഡ് 21.49 എംബിപിഎസും ആണ്. ഖത്തറിലെ ഡൗണ്‍ലോഡ് സ്പീഡ് ആഗോള ശരാശരിയുടെ ഇരട്ടിയാണ്.

ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ദക്ഷിണ കൊറിയയാണ് ലോകത്ത് മുന്നില്‍. നൊര്‍വേ ഖത്തറിന് തൊട്ടുപിറകില്‍ മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയയിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 117.79 എംബിപിഎസും അപ്ലോഡ് സ്പീഡ് 18.95 എംബിപിഎസും ആണ്.

ലോകത്തെ ഇന്‍ര്‍നെറ്റ് വേഗത താരതമ്യപ്പെടുത്തി മാസംതോറും കണക്ക് പുറത്ത് വിടുന്നതാണ് ഊക്ല ഇന്റര്‍നെറ്റ് വേഗതാ സൂചിക. ലോകത്തെ ദശലക്ഷക്കണക്കിനാളുകള്‍ സ്പീഡ്‌ടെസ്റ്റ് ഉപയോദഗിച്ച് നടത്തുന്ന ടെസ്റ്റിലെ വിവരങ്ങളാണ് ഊക്ല സൂചികയ്ക്കായി ഉപയോഗിക്കുന്നത്.

Most Popular