Wednesday, January 19, 2022
HomeNewsfeedഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിബന്ധനകള്‍

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിബന്ധനകള്‍

ദോഹ: ഖത്തര്‍ പ്രഖ്യാപിച്ച പുതിയ യാത്രാ നയത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിബന്ധന പഴയത് പോലെ തുടരും. എക്‌സ്പഷനല്‍ റെഡ് ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയ ബോട്സ്വാന, ഈജിപ്ത്, ഇസ്വാതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിബന്ധനകളിലാണ് ഡിസംബര്‍ 1 മുതല്‍ മാറ്റം വരുന്നത്.

ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ പടരുന്ന രാജ്യങ്ങള്‍ക്കാണ് കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയത്. പുതിയ വകഭേദത്തിന്റെ വ്യാപനത്തിന് അനുസരിച്ച് മറ്റ് രാജ്യങ്ങള്‍ക്കും യാത്രാ നിയന്ത്രണം കര്‍ശനമാക്കിയേക്കാം.

പുതുതായി പ്രഖ്യാപിച്ച യാത്രാ നയപ്രകാരം ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍

1. ഖത്തര്‍ വിസയുള്ളവര്‍

പൂര്‍ണമായും വാക്‌സിനെടുത്തവര്‍: രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. ഖത്തറിലെത്തിയാല്‍ ഹോട്ടലില്‍ ആദ്യ ദിവസം പിസിആര്‍ പരിശോധന നടത്തും.

വാക്‌സിനെടുക്കാത്തവര്‍: ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. ഖത്തറിലെത്തിയാല്‍ ആറാം ദിവസം പിസിആര്‍ പരിശോധന നടത്തും.

2. സന്ദര്‍ശക വിസയില്‍ വരുന്നവര്‍
പൂര്‍ണമായും വാക്‌സിനെടുത്തവര്‍: രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. ഖത്തറിലെത്തിയാല്‍ ഹോട്ടലില്‍ ആദ്യ ദിവസം പിസിആര്‍ പരിശോധന നടത്തും.

വാക്‌സിനെടുക്കാത്തവര്‍: വാക്‌സിനെടുക്കാത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ വരാനാവില്ല.
ALSO WATCH

 

Most Popular