Friday, January 28, 2022
HomeNewsfeedഖത്തര്‍ ട്രാവല്‍ മാര്‍ട്ട് നവംബര്‍ 16 മുതല്‍; 31 രാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തം

ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് നവംബര്‍ 16 മുതല്‍; 31 രാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തം

ദോഹ: ഖത്തറിന്റെ യാത്രാ, ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ട്(Qatar travel mart) നവംബര്‍ 16 മുതല്‍. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 136 സംഘങ്ങള്‍ പങ്കെടുക്കും. 14 ദേശീയ പവിലിയനുകളുമുണ്ടാകും.

രാജ്യത്തിന്റെ യാത്രാ, ടൂറിസം മേഖലയിലെ പ്രധാന മേളയായ ട്രാവല്‍ മാര്‍ട്ടില്‍ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളും ഭാഗമാവും. യാത്രാ, ടൂറിസം മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ പരിചയപ്പെടുത്തും. ടൂറിസം മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും.

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന എക്‌സ്‌പോ നവംബര്‍ 18 ന് അവസാനിക്കും.

Most Popular