ദോഹ: പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ബിഎ ബിരുദ (ഫാള്‍ 2023 സെമസ്റ്റര്‍) വിദ്യാര്‍ഥികള്‍ക്ക് പുനഃപ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്ന് ഖത്തര്‍ സര്‍വകലാശാല അറിയിച്ചു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ അഞ്ചു വരെ റീഅഡ്മിഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, ലോ, ശരീഅ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ്, വിദ്യാഭ്യാസം, നഴ്‌സിംഗ്, മെഡിസിന്‍, ഡെന്റല്‍ മെഡിസിന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സീറ്റുകള്‍ ലഭ്യമാണെന്ന് യൂണിവേഴ്‌സിറ്റി കോളജ് അധികൃകതര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് അഡ്മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലുല്‍വ അല്‍ റുബൈ പറഞ്ഞു.
അപേക്ഷയില്‍ സര്‍വകലാശാല നടപടികള്‍ മേയ് 23നു പ്രഖ്യാപിക്കും.