Monday, December 5, 2022
HomeGulfQatarഖത്തര്‍ പുതിയ 200 റിയാല്‍ നോട്ട് പുറത്തിറക്കി; ഡിസംബര്‍ 18 മുതല്‍ പുതിയ നോട്ടുകള്‍; പഴയ...

ഖത്തര്‍ പുതിയ 200 റിയാല്‍ നോട്ട് പുറത്തിറക്കി; ഡിസംബര്‍ 18 മുതല്‍ പുതിയ നോട്ടുകള്‍; പഴയ നോട്ടുകള്‍ മൂന്ന് മാസം വരെ മാറിയെടുക്കാം

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ സീരീസിലുള്ള കറന്‍സികള്‍ പുറത്തിറക്കി. ദേശീയ ദിനമായ ഡിസംബര്‍ 18 മുതല്‍ പുതിയ നോട്ടുകള്‍ നിലവില്‍ വരും. ഖത്തരി റിയാല്‍ അഞ്ചാം സീരീസിന്റെ ഭാഗമായി പുതിയ 200 റിയാല്‍ നോട്ടും ഇറക്കിയിട്ടുണ്ട്. ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനി, ഖത്തര്‍ നാഷനല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് എന്നിവയുടെ ചിത്രങ്ങള്‍ അടങ്ങിയതാണ് പുതിയ ബാങ്ക് നോട്ട്.

new Qatari Riyal banknotes1

നിലവിലുള്ള പഴയ നോട്ടുകള്‍ മൂന്ന് മാസം പ്രാദേശിക ബാങ്കുകള്‍ വഴിയും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വഴിയും മാറിയെടുക്കാമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പുതിയ നോട്ടുകളുടെ മുന്‍ഭാഗത്തെ ഡിസൈന്‍ പരമ്പരാഗത ജ്യാമിതീയ രൂപങ്ങള്‍, ഖത്തര്‍ പതാക, ഖത്തരി സസ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പൊതുവായ തീമില്‍ ഉള്ളതാണ്. പിറകുവശം ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്‌കാരം, ഖത്തറിലെ സസ്യ ജന്തുജാലങ്ങള്‍, വിദ്യാഭ്യാസ വികസനം, കായികം, സാമ്പത്തികം തുടങ്ങിയ തീമുകളിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Qatar unveils QR200 banknote; new Qatari Riyal banknotes from Dec 18

Most Popular