ദോഹ: കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ ലിസ്റ്റ് അനുസരിച്ച് കുറഞ്ഞ അപകടസാധ്യതയുള്ള (ഗ്രീന്‍ ലിസ്റ്റ്) രാജ്യങ്ങളുടെ പട്ടികയില്‍ 17 രാജ്യങ്ങളാണുള്ളത്. നേരത്തെ ലോ റിസ്ക് രാജ്യങ്ങളുടെ പട്ടിക (ഹരിത പട്ടികയിലുള്ള) രാജ്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 18 മുതലാണ് പുതിയ പട്ടിക പ്രാബല്യത്തില്‍ വരിക. ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന് മതിയാകും. ഓരോ രാജ്യത്തേയും കോവിഡ് സ്ഥിതിഗതികള്‍ വിശദമായി പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
പുതിയ ഹരിതപട്ടികയിലുള്ള രാജ്യങ്ങള്‍: ഒമാന്‍, തായ്ലന്ഡ്, ചൈന, വിയറ്റ്നാം, ബ്രൂണൈ ദാറുസ്സലാം, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാന്, മ്യാന്മര്, ഓസ്ട്രേലിയ, ന്യൂസ്ലാന്ഡ്, മെക്സിക്കോ, ക്യൂബ, മൗറീഷ്യസ്, ഐസ്ലാന്റ്, അയര്‍ലന്‍ഡ്.